Monday, 19 December 2011

കാത്തിരിപ്പിന്‍ സുഖമുള്ള നോവാണ് പ്രണയം

പ്രഭാതത്തില്‍ സൂര്യകിരണങ്ങളേറ്റ് മിന്നിത്തിളങ്ങുന്ന മഞ്ഞുതുള്ളി... മഞ്ഞുതുള്ളിയെ തിലകച്ചാര്‍ത്തണിയിക്കാന്‍ ഇളം വെയില്‍ ..ഇളം വെയിലില്‍ നാണിച്ചുനില്‍ക്കുന്ന തുമ്പച്ചെടി .......നിറഞ്ഞുതുളുമ്പുന്ന തേന്‍തുള്ളികളുമായി അവള്‍ തന്റെ പ്രിയതമനുവേണ്ടി കാത്തിരിക്കുന്നു....ഓണത്തുമ്പിയായിരുന്നു അവളുടെ മനസ്സിനെ പുളകച്ചാര്‍ത്തണിയിച്ച അവളുടെ പ്രിയതമന്‍.....നിഷ്ക്കളങ്ക പ്രണയത്തിന്റെ പരിശുദ്ധഭാവമാണ് തുമ്പച്ചെടി... .മന്ദമാരുതന്റെ മൃദുതലോടലേറ്റപ്പോഴും തന്റെ കുഞ്ഞിതളില്‍ കിനിഞ്ഞ തേന്‍തുള്ളി അവള്‍ നഷ്ടപ്പെടാതെ സൂക്ഷിച്ചു...ഇളംവെയിലിന്റെ ചൂടില്‍ തന്നോട് കിന്നാരം ചൊല്ലിയ മുക്കൂറ്റിയെയും തുളസിച്ചെടിയെയും അവള്‍ കണ്ടില്ല.....ഇളംതെന്നല്‍ വീണ്ടും അവളെ തഴുകി കടന്നുപോയി...സൂര്യപ്രഭ അവളെ കൂടുതല്‍ സുന്ദരിയാക്കി.....പാരിജാതപൂക്കളും മുക്കുറ്റിയും അവളെ നോക്കി വീണ്ടും പുഞ്ചിരിച്ചു...ഇളംവെയില്‍ മാഞ്ഞ് തുടങ്ങുബോഴും വറ്റാത്ത തേന്‍തുള്ളികളുമായി തുമ്പച്ചെടി ഇന്നും കാത്തിരിക്കുന്നു.......തുമ്പക്കു പരിശുദ്ധിയേകാന്‍ തുളസി അവളോട് ചേര്‍ന്നു നില്‍ക്കുന്നു...വീണ്ടും ഒരു ഓണക്കാലത്തെ വരവേല്‍ക്കാനായി..........പ്രിയതമന്റെ വരവിനായി തുമ്പയോടൊപ്പം കാത്തിരിക്കാം.....കാത്തിരിപ്പിന്‍ സുഖമുള്ള നോവാണ് പ്രണയം.............

No comments:

Post a Comment