Tuesday, 8 March 2011

കുടയും കോട്ടും.

ഒരിക്കല്‍ ഒരു മഴക്കാലത്ത്‌

ഞാനൊരു മഴക്കോട്ടു വാങ്ങിച്ചു.

മഴക്കാലം കഴിഞ്ഞപ്പോള്‍ ഞാനത് തൂക്കിവിറ്റു.

പിന്നീടൊരു വേനല്‍ക്കാലത്ത് ഞാനൊരു കുട വാങ്ങിച്ചു.

വേനല്‍ക്കാലം തീരും മുന്‍പേ ആ കുട കള്ളന്‍ മോഷ്ടിച്ചു.

ഇന്നു കുടയുമില്ല,കോട്ടുമില്ല ഞാനുഴറി നടക്കുന്നു.

ജയശ്രീ.പി.എം.

Monday, 7 March 2011

ശ്രീ....JAYASREE.P.M.
സൗഹൃദത്തിലും പിണക്കത്തിലും എന്‍റെ കൈ പിടിച്ച് കലാലയ ജീവിതം ഭാവസാന്ദ്രമാക്കിയ എന്‍റെ പ്രിയ കൂട്ടുകാരി... ഞാന്‍ അന്നറിഞ്ഞിരുന്നില്ല വിരഹം എത്ര കഠിനമെന്ന്. പിന്നിട്ട വഴികളില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ആതിരേ...ഞാനിന്നറിയുന്നു നിന്‍ സ്നേഹം എത്ര മധുരമെന്ന്.ഇന്നലെ വരെ നമ്മുടെ കൂടെ ഉണ്ടായിരുന്നവര്‍ പഠനം എന്ന മഹാ അത്ഭുതത്തിന്‍ വിവിധ തലങ്ങള്‍ തേടി ദൂരെക്കകന്നു പോയപ്പോള്‍ ഇടക്കിടെയുള്ള ഫോണ്‍ സംഭാഷണം മാത്രമായി നമ്മുടെ സൗഹൃദം ഒതുങ്ങി
തീരുമ്പോള്‍ സ്നേഹിതേ ...ഞാനിന്നറിയുന്നു നീയെന്‍.. പ്രിയ കൂട്ടുകാരി...മറക്കാനറിയില്ല എനിക്ക് നിന്നെ, ഓര്‍മ്മിക്കുവാനാണ് എനിക്കേറെ ഇഷ്ടം.

അണലിയും ഞാനും. ജയശ്രീ.പി.എം.

പതിവുപോലെ വീട്ടില്‍ നിന്നും ക്ലാസ്സിലേക്കുള്ള യാത്രാമധൃതതിലായിരുന്നു ഞാന്‍.വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ സമയം പോയിരുന്നു.സമയം ബസിനു വേണ്ടിയും,ബസ്‌ എനിക്ക് വേണ്ടിയും കാത്ത് നില്‍ക്കില്ലല്ലോ?പിന്നെ കാത്തു നില്‍പ്പിനു പഞ്ഞമില്ലാത്തത് എനിക്ക് മാത്രമാണല്ലോ.അങ്ങിനെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുന്നതിനിടയില്‍ വഴിയില്‍ എന്‍റെ മാര്‍ഗ്ഗത്തിന് തടസ്സമായി അതാ കിടക്കുന്നു ഒരു ഭയങ്കര നീളം കുറഞ്ഞ പാബ്. എനിക്കാണെങ്കില്‍ ആ പണ്ടാരത്തെ കണ്ടപ്പോള്‍ തന്നെ കലി വന്നു.ഞാന്‍ ഭയങ്കര സംഭവമാണെന്നും,എന്നോട് കളിക്കുന്നതു അപകടമാണെന്നും ഈ സാധനമുണ്ടോ അറിയുന്നു.ഞാന്‍ വഴി മാറാന്‍ പറഞ്ഞിട്ട് പുള്ളിക്കാരന്‍ കേട്ട ഭാവമില്ല.ഞാന്‍ ചെന്നുനിന്ന് ശൂ....എന്ന് ഒറ്റ അലറിച്ച.ആദ്യം അവന്‍ കുറച്ചു മുന്നോട്ടു ഇഴഞ്ഞു പോയി. സ്പീഡ് പോര.എനിക്ക് പിന്നെയും കലി വന്നു.അവസാനം ഞാന്‍ അതിന്‍റെ പുറകില്‍ ചെന്ന് നിന്നിട്ട് കാലുകൊണ്ട് നിലത്തു ഒറ്റ ചവിട്ട്. അപ്പോള്‍ ശരിക്കും സ്പീഡ് കൂടി.ആര്ക്കാണെന്നോ.എനിക്ക്.. ഞാന്‍ നിലത്തു ചവിട്ടിയപ്പോള്‍ ആ കുരുത്തം കെട്ടവന്‍ എന്‍റെ നേരെ ഒറ്റ ചാട്ടം. അവന്‍ ആള് പുലിയാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.വെറും പുലിയല്ല,പുപ്പുലി.ഹും....പാബിനോടാ എന്‍റെ കളി..


കലികാലം .
സിനിമ കാണുവാന്‍ വേണ്ടി ഞാന്‍ വീട്ടില്‍ നിന്നിറങ്ങി.രാവിലത്തെ ഷോ കാണുവാന്‍ ഞാന്‍ ഉച്ചക്ക് തന്നെ ഇറങ്ങിയിരുന്നു.വീട്ടില്‍ നിന്ന് ആറ്‌ കിലോമീറ്റെര്‍ കാണും തീയേറററിലേക്ക്.പത്ത് രൂപ കൊടുത്തപ്പോള്‍ കണ്ടക്ടര്‍ ബാക്കി ഒരു മഞ്ച് തന്നു.എന്തായാലും വീട്ടില്‍ നിന്നിറങ്ങിയതല്ലേ,ഞാന്‍ ഒരു ഹോട്ടലില്‍ കയറി ഇടലിയും ചമ്മന്തിയും വാങ്ങി.ഇടലി വീനിട്ടാണോ ആവോ പാത്രം ചളുങ്ങിയിരുന്നു. പാറ പോലത്തെ ഇടലി കഴിച്ച എന്‍റെ പല്ലും ഇളകിയിരുന്നു.എന്തായാലും സിനിമ കാണാന്‍ എത്തിയപ്പോഴേക്കും സമയവും കഴിഞ്ഞു.തിരിച്ചു ബസ്‌ സ്ററാന്ഡിലേക്ക് നടന്നു. കൊതുകുകളുടെ ഗാനമേള ആസ്വദിച്ചു ഞാന്‍ അവിടെ കാത്തിരുന്നു.അങ്ങിനെ ഇരിക്കുമ്പോഴാണ് ഒരാള്‍ പോത്തിന്‍റെ പുറത്തു വേഗത്തില്‍ വരുന്നത് കണ്ടത്.കയ്യില്‍ ഒരു കയറുമുണ്ട്. അപ്പോഴല്ലേ എനിക്ക് ആളെ മനസ്സിലായത്.നമ്മുടെ കാലന്‍ .പുള്ളിക്കാരന് ആരെയോ കൊണ്ടുപോകാനുണ്ട്. പോകുന്ന വഴിയില്‍ പോത്തിന്‍റെ കാലുളുക്കി ഒരു കുഴിയില്‍ വീണു.പുറകെ ആശാനും വീണു.നമ്മുടെ റോഡ്‌ അല്ലെ?പറഞ്ഞിട്ടെന്താ കാര്യം.എന്തായാലും നല്ലവരായ നാട്ടുകാര്‍ ആശാനെ ആശുപത്രിയില്‍ എത്തിച്ചു.അവിടെ നിന്നും അവര്‍ മുങ്ങുകയും ചെയ്തു.അല്ലെങ്കില്‍ പിന്നീടു പോലീസെ ,അവരെ പ്രതിയാക്കും.പോത്തിനെ ആരോ മൃഗാശുപത്രിയില്‍ എത്തിച്ചു.തെറിച്ചുപോയ കയര്‍ ആരോ എടുത്തു വീട്ടില്‍ കൊണ്ടുപോയി കുട്ടികള്‍ക്ക് ഊഞ്ഞാല് കെട്ടികൊടുത്തു. ഒടുവില്‍ ആശുപത്രിയില്‍ നിന്നിറങ്ങിയ കാലന്‍ ഞെട്ടിപ്പോയി.കാരണം വേറൊന്നുമല്ല,ബില്ല് കണ്ടിട്ട് തന്നെ.ഒടുവില്‍ സ്വന്തം കിരീടം പണയം വച്ച് രൂപം മാറി നാട്ടിലേക്കു മടങ്ങി.ഇനി ആരെയും കൊണ്ട് പോകാന്‍ ഉടനെയൊന്നും ഈ വഴി വരുമെന്ന് തോന്നുന്നില്ല.

Thursday, 3 March 2011

നിലാവിനൊപ്പം....


ഇന്നലെ നിലാവ് പതിവിലും സുന്ദരിയായിരുന്നു.അതിനു കാരണം വേറൊന്നുമല്ല.ഞാന്‍ നട്ട നിശാഗന്ധി ആദ്യമായി
പൂവിട്ടത് അവളുടെ നിറ സാനിധൃത്തിലായിരുന്നു.ആ കൊച്ചു നിലാവിനെ മനോഹരിയാക്കാനാവണം എന്‍റെ നിശാഗന്ധി അവളോടൊപ്പം മിഴി തുറന്നത്..