പതിവുപോലെ വീട്ടില്‍ നിന്നും ക്ലാസ്സിലേക്കുള്ള യാത്രാമധൃതതിലായിരുന്നു ഞാന്‍.വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ സമയം പോയിരുന്നു.സമയം ബസിനു വേണ്ടിയും,ബസ് എനിക്ക് വേണ്ടിയും കാത്ത് നില്‍ക്കില്ലല്ലോ?പിന്നെ കാത്തു നില്‍പ്പിനു പഞ്ഞമില്ലാത്തത് എനിക്ക് മാത്രമാണല്ലോ.അങ്ങിനെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുന്നതിനിടയില്‍ വഴിയില്‍ എന്‍റെ മാര്‍ഗ്ഗത്തിന് തടസ്സമായി അതാ കിടക്കുന്നു ഒരു ഭയങ്കര നീളം കുറഞ്ഞ പാബ്. എനിക്കാണെങ്കില്‍ ആ പണ്ടാരത്തെ കണ്ടപ്പോള്‍ തന്നെ കലി വന്നു.ഞാന്‍ ഭയങ്കര സംഭവമാണെന്നും,എന്നോട് കളിക്കുന്നതു അപകടമാണെന്നും ഈ സാധനമുണ്ടോ അറിയുന്നു.ഞാന്‍ വഴി മാറാന്‍ പറഞ്ഞിട്ട് പുള്ളിക്കാരന്‍ കേട്ട ഭാവമില്ല.ഞാന്‍ ചെന്നുനിന്ന് ശൂ....എന്ന് ഒറ്റ അലറിച്ച.ആദ്യം അവന്‍ കുറച്ചു മുന്നോട്ടു ഇഴഞ്ഞു പോയി. സ്പീഡ് പോര.എനിക്ക് പിന്നെയും കലി വന്നു.അവസാനം ഞാന്‍ അതിന്‍റെ പുറകില്‍ ചെന്ന് നിന്നിട്ട് കാലുകൊണ്ട് നിലത്തു ഒറ്റ ചവിട്ട്. അപ്പോള്‍ ശരിക്കും സ്പീഡ് കൂടി.ആര്ക്കാണെന്നോ.എനിക്ക്.. ഞാന്‍ നിലത്തു ചവിട്ടിയപ്പോള്‍ ആ കുരുത്തം കെട്ടവന്‍ എന്‍റെ നേരെ ഒറ്റ ചാട്ടം. അവന്‍ ആള് പുലിയാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.വെറും പുലിയല്ല,പുപ്പുലി.ഹും....പാബിനോടാ എന്‍റെ കളി..
No comments:
Post a Comment