പുലര്‍കാലത്തു കാണും
സ്വപ്‌നം ഫലിക്കുമെന്നാരോ-
പറഞ്ഞു ഞാന്‍ കേട്ടു
ഉറങ്ങിക്കിടക്കുമെന്‍ കണ്‍കളെ
തഴുകുമൊരു സുന്ദര-
സ്വപ്നത്തെ കണ്ടു ഞാനും
ഞാന്‍ കണ്ട സ്വപ്‌നത്തില്‍
കാര്‍വര്‍ണ്ണനെന്‍ അരികത്ത്
വന്നു ചേര്‍ന്നൊന്നു നിന്നിരുന്നു
അരികത്തു നില്‍ക്കുബോള്‍
കണ്ണന്റെ മിഴികളില്‍ പുല്ലാ-
ങ്കുഴല്‍ വിളി തുളുമ്പി നിന്നു
മിഴികളെ തഴുകിയാ-
നേരത്തു വന്നുപോയ്
സുപ്രഭാതത്തിന്‍ മധുരഗീതം
ഞെട്ടിയുണര്‍ന്നു നോക്കി-
ഞാന്‍ കണ്ടില്ലരികത്തെന്‍
ശ്യാമളകോമള കാര്‍വര്‍്ണ്ണനെ..
No comments:
Post a Comment